വെളിയെ

 വെടിയാലേ ഏന്താ വെളിയേ 

നാമ് വാള്ന്തേമ് വെളിയേ 

തായ് പെത്തെടുത്ത വെളിയേ 

പ്ള്ളൈപറന്തത് വെളിയേ 

പ്ള്ളൈ വയ്സ്ക്ക് വന്ത വെളിയേ 

മസത്തി മൂന് നാള് വെളിയേ 

പ്ള്ളൈ കെട്ടിന വെളിയേ 

പ്ള്ളൈക്ക് പ്ള്ളൈ പറന്താ വെളിയേ 

ശാവന വെളിയേ 

ശാവ്ക്ക് ശീറ് വെളിയേ 

നാമ് വാള്ന്തേമ് കാടിതി

അന്തേവാസി വന്തേ കാട്ക്കേ 

പിന്നെമ് നാമ് വെളിയേ 

ഇനി നാമ് എപ്പ ഉള്ളേ?


 അതിരാവിലെ എണീറ്റ് പുറത്തേക്ക്

 ഞങ്ങൾ ജീവിച്ചത് പുറത്ത്

 അമ്മ പ്രസവിച്ചെടുത്തു പുറത്തേക്ക്

 കുട്ടി ജനിച്ചത് പുറത്തേക്ക്

 കുട്ടി പ്രായപൂർത്തിയായാൽ പുറത്തേക്ക്

 മാസത്തിൽ മൂന്നുദിവസം പുറത്തേക്ക്

 കുട്ടി കല്യാണം കഴിച്ചു പുറത്തേക്ക്

 കുട്ടിക്ക് കുട്ടി ജനിച്ചാൽ പുറത്തേക്ക്

 മരണമായാൽ പുറത്തേക്ക്

 മരണത്തിന് അടിയന്തിര ചടങ്ങ് പുറത്ത്

 നമ്മൾ ജീവിക്കുന്നത് കാട്ടിൽ

 വെളിയിലുള്ളവർ വന്നു കാട്ടിലേക്ക്

 പിന്നെയും ഞങ്ങൾ പുറത്ത്

 ഇനി എപ്പോഴാണ് ഞങ്ങൾ ഉള്ളിൽ?


പി ശിവലിംഗൻ 

Comments